നാറ്റോ ആക്രമണം: എട്ട്‌ അഫ്‌ഗാന്‍കാര്‍ കൊല്ലപ്പെട്ടു

Sunday 27 May 2012 4:50 pm IST

കാബൂള്‍: കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലെ പാക്‌തിയയില്‍ നാറ്റോ നടത്തിയ ബോംബാക്രമണത്തില്‍ എട്ട്‌ അഫ്‌ഗാന്‍കാര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌ മരിച്ചവരില്‍ എട്ടുപേരും. മുഹമ്മദ്‌ ഷാഫിയും ഭാര്യയും അയാളുടെ ആറുമക്കളുമാണ്‌ മരിച്ചത്‌. ഇയാള്‍ക്ക്‌ താലിബാനുമായി യാതൊരു ബന്ധമില്ല. സംഭവത്തെകുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടുണ്ടെന്ന്‌ നാറ്റോ അറിയിച്ചു. ആക്രമണത്തില്‍ നാല്‌ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഇവരുടെ വിശദവിവരങ്ങള്‍ നാറ്റോ പുറത്ത്‌ വിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.