ചോറ്റി: പബ്ലിക് ലൈബ്രറി, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 26ന് രാവിലെ ഒമ്പതു മുതല്‍ ലൈബ്രറി ഹാളില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടക്കും.
ക്യാമ്പില്‍ തിമിര രോഗം സ്ഥിരീകരിക്കപ്പെടുന്ന രോഗികളെ സൗജന്യമായി അതി നൂതനമായ ശസ്ത്രക്രിയക്കു വിധേയമാക്കും. ലൈബ്രറി പ്രസിഡന്റ് സജി കുരീക്കാട്ടിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മെംബര്‍ ഡയസ് കോക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.ജെ. ജയരാജ്, മാത്യു ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: