മട്ടാഞ്ചേരി: കാരുണ്യ സഹായ പദ്ധതി നിര്‍ത്തലാക്കരുതെന്ന് കേരള പ്രവാസി സംഗമം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടു. നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. പ്രവാസികള്‍ക്കുള്ള ചികിത്സാ പദ്ധതിയായ സാന്ത്വന ധനസഹായ പദ്ധതി പ്രയോജനപ്പെട്ടവരെത്രയെന്നറിയില്ലെന്ന് പ്രവാസി സംഗമം പ്രസിഡന്റ് ടി.പി.ആന്റണി പറഞ്ഞു. പ്രവാസികള്‍ക്ക് ക്ഷേമനിധി, പെന്ഷന്, സ്വയം തൊഴില്‍ സഹായ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു. സ്റ്റാന്‍ലി.കെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ വെസ്സി, സി.കെ.മാര്ട്ടിന്, രജനി ബാബു, ടി.ബി.ഇബ്രാഹിം, ടെല്‍മ തോമസ്, ശോഭന മുരളീധരന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: