കൊച്ചി: കൊച്ചിയിൽ വാഹനത്തിൽ അതിക്രമത്തിന് ഇരയായ യുവനടി ഇന്ന് മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പോലീസ് വിലക്കി. പുതിയ സിനിമയുടെ ലൊക്കേഷനിൽവച്ച് മാധ്യമങ്ങളെ കാണുമെന്നാണ് നടി അറിയിച്ചിരുന്നത്.
കേസ് അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ മാധ്യമങ്ങളെ കാണരുതെന്ന് പോലീസ് നടിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവര്‍ മാധ്യമങ്ങളെ കാണുന്നത് നാളത്തേയ്ക്ക് മാറ്റി. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഇവർ അഭിനയിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്നു നടത്തും. കാക്കനാട് സബ് ജയിലിലായിരിക്കും തിരിച്ചറിയൽ പരേഡ്.
നടിക്കെതിരായ ആക്രമണത്തിൽ ക്വട്ടേഷൻ സാധ്യത തള്ളി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. സുനിൽ കുമാറിന് ക്വട്ടേഷൻ നൽകിയതുമായി ബന്ധപ്പെട്ട് തെളിവുകളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: