നടി വീണ്ടും അഭിനയ രംഗത്തേയ്ക്ക്; ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പൃഥ്വിരാജ്

Friday 16 June 2017 12:38 pm IST

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി വീണ്ടും അഭിനയ രംഗത്തേയ്ക്ക്. പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനില്‍ വച്ച് മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇത് മാറ്റിവച്ചു. നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ നടന്‍ പൃഥ്വിരാജ്, നടി ഊര്‍ജ്ജസ്വലയായി തിരികെ വന്നത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞു. അഭിനയലോകത്തേക്ക് തിരിച്ചെത്തുന്ന സഹപ്രവര്‍ത്തകയെ ക്യാമറകള്‍ കൊണ്ട് വളഞ്ഞിട്ട് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പൃഥ്വിരാജ് അഭ്യര്‍ത്ഥിച്ചു. എനിക്ക് വേണ്ടിയും സഹപ്രവര്‍ത്തകയായ സുഹൃത്തിന് വേണ്ടിയും മാധ്യമങ്ങള്‍ സഹായം ചെയ്യണം. ചിത്രീകരത്തിനായി നടി എത്തുമ്പോള്‍ ക്യാമറയും മൈക്കുമായി അവരെ വളയരുത്. അത് സിനിമയ്ക്ക വേണ്ടിയും നന്മയ്ക്കു വേണ്ടിയുമുള്ള സഹായമാകും. മാധ്യമങ്ങള്‍ അതിന് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായും അവരുടെ മാനസിക നില അനുസരിച്ചും ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാനാവില്ല. ഒരു പക്ഷേ പിന്നീട് അവര്‍ നിങ്ങളോട് സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പൃഥ്വി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.