ചൈനയില്‍ ആഡംബര ഹോട്ടലില്‍ തീപിടിത്തം; മൂന്ന് മരണം

Friday 16 June 2017 12:36 pm IST

ബെയ്ജിങ്: ചൈനയിലെ ആഢംബര ഹോട്ടലില്‍ വന്‍ തീപിടിത്തം. മൂന്ന് പേര്‍ മരിക്കുകയും പതിനാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ നചാങ് നഗരത്തിലെ എച്ച്‌എന്‍എ പ്ലാറ്റിനം മിക്സ് ആഢംബര ഹോട്ടലിനാണ് തീപിടിച്ചത്. ഹോട്ടലിനുള്ളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഹോട്ടല്‍ പരിസരം പുകപടലങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നാലുനിലയുള്ള ഹോട്ടലിന്റെ രണ്ടാം നിലയിലാണ് രാവിലെ എട്ടോടെ തീ പടര്‍ന്നത്. ഹോട്ടലും തൊട്ടടുത്തുള്ള 24 നിലയുള്ള അപ്പാര്‍ട്ട്മെന്റും തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളത് പരിഭ്രാന്തി ഉയര്‍ത്തിയിട്ടുള്ളതായി ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ടു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.