ഗുരുവായൂര്‍ ദേവസ്വം വിഷന്‍ 2020 പദ്ധതി; സംഭാവനകള്‍ക്ക് ആദായ നികുതി ഇളവെന്ന് ഫെഡറല്‍ ബാങ്ക്

Friday 16 June 2017 10:28 am IST

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിഷന്‍ 2020 പ്രൊജക്ടിലേക്ക് ഫെഡറല്‍ ബാങ്ക് വഴി നല്‍കുന്ന സംഭാവനകള്‍ ആദായ നികുതി ആക്ടിന്റെ സെക്ഷന്‍ 35 എ സി യുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. മാര്‍ച്ച് 31 വരെ നല്‍കുന്ന സംഭാവനകള്‍ക്കാണ് ഇത് ബാധകം. കേന്ദ്ര ഗവണ്‍മെന്റ് 2016 ഒക്ടോബര്‍ 24ന് പുറത്തിറക്കിയ എസ് ഒ 3265(ഇ) നമ്പര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുവായൂര്‍ ദേവസ്വം ഫെഡറല്‍ ബാങ്കിലൂടെ നടപ്പിലാക്കുന്ന അഭിമാന പദ്ധതിയായ വിഷന്‍ 2020 പ്രകാരം സാമൂഹ്യക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നടത്തുന്ന 351.83 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നികുതി ഇളവ് അനുവദിക്കുന്നത്. ഇതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍. രാജനാരായണന്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ഫെഡറല്‍ ബാങ്ക് വെബ്‌സൈറ്റ് www.federalbank.co.in,  ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റ്എ guruvayurdevaswom.co.in/GDVision2020.aspx ന്നിവയില്‍ നിന്ന് ലഭിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.