ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സിപിഐക്കാര്‍ അടിച്ച് തകര്‍ത്തു, ഇരുചക്രവാഹനങ്ങള്‍ നശിപ്പിച്ചു. വയലാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് ഇലഞ്ഞി സ്ഥാനത്ത് വെളി മോഹന്‍ദാസിന്റെ വീടാണ് വെള്ളിയാഴ്ച രാത്രി 11.30ന് തകര്‍ത്തത്.
വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു നശിപ്പിച്ചു.
ബഹളം കേട്ടുണര്‍ന്ന അയല്‍വാസികള്‍ എത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ആറംഗ സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്ന് മോഹന്‍ദാസ് പറഞ്ഞു. ബിഎംഎസ് പ്രവര്‍ത്തകനായ മോഹന്‍ദാസ് ആന്‍ജിയോപ്ലാസ്റ്റ് സര്‍ജറിക്ക് ശേഷം വിട്ടില്‍ വിശ്രമിക്കുകയാണ്.
മകന് അഖില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. മകനോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നു കരുതുന്നു. ആക്രമണം നടക്കുമ്പോള്‍ വിട്ടില്‍ മോഹന്‍ദാസിന്റെ അമ്മ ഗോമതിയും ഭാര്യയും മകനും ഉണ്ടായിരുന്നു. ചേര്‍ത്തല പോലിസ് എത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: