ഇസ്രായേലുമായി 17,000 കോടിയുടെ മിസൈല്‍ ഇടപാടിന് ഇന്ത്യ

Friday 16 June 2017 10:30 am IST

ന്യൂദല്‍ഹി: ഇസ്രായേലുമായി സഹകരിച്ച് കരസേനക്ക് 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രി സഭയുടെ സുരക്ഷാകാര്യ സമിതി അനുമതി നല്‍കി. പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും ഇസ്രായേല്‍ എയര്‍ക്രാഫ്ട് ഇന്‍ഡസ്ട്രിയും ചേര്‍ന്നാണ് മധ്യദൂര ഉപരിതല വ്യോമ മിസൈല്‍ നിര്‍മിക്കുക. ഇരുന്നൂറിലേറെ മിസൈലുകളും 40 ഫയറിങ് യൂണിറ്റുകളുമുണ്ടാകും. ശത്രുവിമാനങ്ങള്‍, ഡ്രോണുകള്‍, നിരീക്ഷണ വിമാനങ്ങള്‍ എന്നിവയെ ഉള്‍പ്പെടെ 70 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നശിപ്പിക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍. പ്രധാനമന്ത്രി ഈ വര്‍ഷം നടത്താനിരിക്കുന്ന ഇസ്രായേല്‍ സന്ദര്‍ശനത്തില്‍ കരാര്‍ ഒപ്പിട്ടേക്കും. ഡിആര്‍ഡിഒയുടെ മിസൈല്‍ വിഭാഗം തലവന്‍ ജി. സതീഷ് റെഡ്ഡിക്കാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.