ന്യൂയോര്‍ക്ക്: മുസ്ലിം പേരുള്ളതിനെത്തുടര്ന്ന് ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകന് മുഹമ്മദ് അലി ജൂനിയറിനെ അമേരിക്കയിലെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞു.
ഫ്ളോറിഡയിലെ ലോഡര്‍ഡേല്‍ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുഹമ്മദ് അലി ജൂനിയറിനെ നാലു മണിക്കൂറോളം അധികൃതര്‍ തടഞ്ഞുവെച്ചത്. മുഹമ്മദ് അലിയുടെ ആദ്യ ഭാര്യയായ ഖാലിലാ കമാച്ചോ അലിയുയോടൊപ്പം ജമൈക്കയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയപ്പോഴാണ് മുസ്ലിം പേരുള്ളതിനെ തുടര്‍ന്ന് ജൂനിയര്‍ മുഹമ്മദ് അലിയെ തടഞ്ഞത്.
ഫെബ്രുവരി ഏഴിനാണ് സംഭവം. ഒടുവില്‍ കാമാച്ചോ തന്റെ മുന്‍ ഭര്‍ത്താവിനോടൊത്തുള്ള ഫോട്ടോ കാണിച്ചതിനു ശേഷമാണ് അധികൃതര്‍ ജൂനിയര്‍ അലിയെ വിട്ടയയ്ക്കാന് തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: