ഗവിയിലെ ജനങ്ങളുടെ ദുരിതം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Friday 16 June 2017 10:16 am IST

പത്തനംതിട്ട: ഗവിയിലെ വനവാസികളും തോട്ടം തൊഴിലാളികളും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഗവിഭൂമി സമരസമിതി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഗവിയില്‍ നിന്നു 36 കിലോമീറ്റര്‍ ദിവസേന കൊടും കാട്ടിലൂടെ സഞ്ചരിച്ച് സ്‌കൂളുകളില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍, രോഗബാധിതര്‍ക്ക് ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ലായ്മ, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണമില്ലായ്മ, തൊഴില്‍ നിഷേധം, ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ലയങ്ങളുടെ അവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം ഒരുക്കാത്ത കെഎഫ്ഡിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നാലിന് ഗവി കെഎഫ്ഡിസി ഓഫീസിനു മുന്‍പില്‍ അമ്മമാരും, കുട്ടികളും ഒരു ദിവസത്തെ സത്യഗ്രഹ സമരം നടത്താനും സമരസമിതി നേതൃയോഗം തീരുമാനിച്ചു. ഗവിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി പത്തനംതിട്ട കളക്ടര്‍ക്ക് പരാതി നല്‍കി അഞ്ച് മാസമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതില്‍ സമരസമിതി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.