എട്ട് കിലോ സ്വര്‍ണം പിടികൂടി, മൂന്നു പേര്‍ കസ്റ്റഡിയില്‍

Friday 16 June 2017 11:38 am IST

പാലക്കാട്: സുല്‍ത്താന്‍പേട്ട ജംക്ഷനില്‍ 8.278 കിലോ സ്വര്‍ണം പിടികൂടി. ജില്ലയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന ബില്ലില്ലാത്ത സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. ജില്ലാ ട്രാഫിക് പോലീസാണ് സ്വര്‍ണം പിടികൂടിയത്. സുല്‍ത്താന്‍പേട്ട ജംക്ഷനില്‍ ഇന്നോവ കാറിലെത്തിയ സംഘത്തെ സംശയത്തെ തുടര്‍ന്ന് ട്രാഫിക് പോലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെയാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. തൃശൂര്‍ മണ്ണുത്തി, എടത്തറ സ്വദേശി ജിഷ്ണു (22), തൃശൂര്‍ ചെറായ് ചെറുകുന്നം സ്വദേശി ജനാര്‍ദ്ദനന്‍ (50), കോട്ടയം ഇളംപള്ളി തോട്ടുവായില്‍ വീട്ടില്‍ മുരുകന്‍ (49) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണം വിതരണം ചെയ്തിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. പിടികൂടിയ സ്വര്‍ണം കോടതിയില്‍ ഹാജരാക്കി. സുല്‍ത്താന്‍പേട്ട ജംക്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലൂണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ എല്‍. പ്രമോദ്, ഹോംഗാര്‍ഡ് ഗോപകുമാര്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയതെന്ന് ട്രാഫിക് എസ്‌ഐ ടി.കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.