കുടിവെള്ള സമരം അവസാനിപ്പിച്ചു

Saturday 25 February 2017 9:24 pm IST

ഈരാറ്റുപേട്ട: ഇടമല സിഎസ്‌ഐ പള്ളി വികാരി റവ. ബിജു കെ തോമസ് കുടിവെള്ളത്തിനായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. പി.സി. ജോര്‍ജ് എംഎല്‍എയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് സമരത്തിന് പരിഹാരമുണ്ടായത്. സ്വകാര്യ വ്യക്തി കുഴില്‍ക്കിണര്‍ നിര്‍മ്മിച്ചതാണ് പള്ളിയുടെ കിണറ്റിലെ വെള്ളം വറ്റിപ്പോയതെന്ന് കാണിച്ചായിരുന്നു റവ. ബിജു കെ തോമസിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നത്. ചര്‍ച്ചയെത്തുടര്‍ന്ന് പള്ളി അങ്കണത്തില്‍ പുതിയ കിണര്‍ നിര്‍മ്മിച്ച് നല്‍കാനും അതുവരെ സ്വകാര്യ വ്യക്തിയുടെ കുഴല്‍ക്കിണറില്‍ നിന്നും വെള്ളം നല്‍കാനും ധാരണയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, റവ.ബിജു കെ തോമസ് പള്ളി ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.