ആചാര്യസ്മരണയില്‍ നാടെങ്ങും സമാധി ആചരണം

Saturday 25 February 2017 9:24 pm IST

ആലപ്പുഴ: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 47-ാമത് ചരമ വാര്‍ഷികാചരണം അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ആചാര്യന്‍ ദിവംഗതനായ 11.45 വരെ പുഷ്പാര്‍ച്ചന, ഗീതാപാരായണം, നാരായണീയ പാരായണം, സമൂഹപ്രാര്‍ത്ഥന എന്നിവ നടത്തി. എന്‍എസ്എസ് രൂപീകരണ സമയത്ത് ആചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞാവാചകം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള ചൊല്ലിക്കൊടുത്തു. 55 കരയോഗങ്ങളിലും ചരമവാര്‍ഷിക ദിനാചരണം നടത്തി. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, ഡോ. ഡി. ഗംഗാദത്തന്‍ നായര്‍, കെ.എസ്. വിനയകുമാര്‍, കെ. ഹരിദാസ്, സി. അനന്തകൃഷ്ണന്‍, കെ.ജി. സാനന്ദന്‍, ഡോ. രമാദേവി, വത്സലാ ശ്രീകുമാര്‍, കെ.എ. ശോഭനകുമാരി, ലത, ഷീല, വത്സലകുമാരി, ജലജ, എ.കെ. മേനോന്‍, വനിതാ സമാജ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടനാട്: കുട്ടനാട് താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 47-ാമത് മന്നം സമാധി ദിനമാചരിച്ചു. 71 കരയോഗാംഗങ്ങള്‍, വനിതാ സമാജ, സ്വയംസഹായ ബാലസമാജ പ്രവര്‍ത്തകര്‍ പദയാത്രയായി മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി. ആചാര്യന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച് അരി, നാളികേരം, നാണയം എന്നിവ സമര്‍പ്പിച്ച് 11.45 വരെ പ്രാര്‍ത്ഥന നടത്തി. ഇതോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടുകളും നടന്നു. തീര്‍ത്ഥാടന പദയാത്രയ്ക്ക് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. കെ.പി. നാരായണപിള്ള,സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, വനിതായൂണിയന്‍ പ്രസിഡന്റ് പ്രസന്ന മോഹന്‍, സെക്രട്ടറി ശ്രീദേവി രാജു താലൂക്ക് യൂണിയന്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ചേര്‍ത്തല: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ സമാധിദിനം ആചരിച്ചു. യൂണിയന്‍ അങ്കണത്തില്‍ പുഷ്പാര്‍ച്ചനയും പ്രതിജ്ഞചൊല്ലലും നടത്തി. ഭവനനിര്‍മാണം, ചികിത്സാ, വിവാഹ ധനസഹായങ്ങള്‍ പ്രസിഡന്റ് കെ. പങ്കജാക്ഷപ്പണിക്കര്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ജി. ചിന്താര്‍മണി, സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍നായര്‍, ജെ. സരോജിനിയമ്മ, എന്‍. മാധവിയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.