കാക്കാഴം സമാന്തര പാലം മണ്ണുപരിശോധന തുടങ്ങി

Saturday 25 February 2017 9:26 pm IST

അമ്പലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കാക്കാഴത്ത് സമാന്തര റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി കാക്കാഴത്ത് മണ്ണുപരിശോധന ആരംഭിച്ചു. മൂന്നാഴ്ച യ്ക്കകം പരിശോധന നടത്താനാണ് തീരുമാനം. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെ ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാക്കാഴത്ത് മറ്റൊരു റെയില്‍വേ മേല്‍പ്പാലം കൂടി നിര്‍മ്മിക്കുന്നത്. ദേശീയപാതയില്‍ കാക്കാഴത്ത് മാത്രമാണ് റെയില്‍വേ മേല്‍പ്പാലം ഉള്ളത്. നിലവിലെ പാലത്തിന്റെ കിഴക്കുഭാഗത്താണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഈ മാതൃകയില്‍ തോട്ടപ്പള്ളിയിലും സമാന്തര പാലം നിര്‍മ്മിക്കും. തോട്ടപ്പള്ളിയില്‍ നിലവിലെ സ്പില്‍വെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.