തിരുശേഷിപ്പിന് സ്വീകരണം

Saturday 25 February 2017 9:26 pm IST

പൊന്‍കുന്നം: ഇറ്റലിയിലെ പാദുവായില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് (സ്വനപേടകവും, വാരിയെല്ലും, ശിരോചര്‍മ്മവും, മുടിയും അടങ്ങിയത്) 27ന് വൈകിട്ട് 5 മുതല്‍ 28ന് വൈകുന്നേരം 6 വരെ തീര്‍ത്ഥാടന ദേവാലയമായ ചെങ്ങളത്ത് പരസ്യവണക്കത്തിന് വെയ്ക്കും. 27ന് വൈകുന്നേരം 4.30ന് തിരുശേഷിപ്പ് പ്രത്യേകം അലങ്കരിച്ച രഥത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചെങ്ങളം വി. അന്തോനീസിന്റെ തീര്‍ത്ഥാടന ദൈവാലയത്തില്‍ എത്തിച്ചേരും. കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ തിരുശേഷിപ്പ് ഏറ്റുവാങ്ങും. തുടര്‍ന്ന് പരസ്യ വണക്കത്തിനുള്ള അവസരം ഉണ്ടായിരിക്കും. 28ന് വൈകിട്ട് 6ന് മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. പത്രസമ്മേളനത്തില്‍ റവ. ഫാ. മാത്യു പുതുമന, അസി. വികാരി ജോമി കുമ്പുക്കാട്ട്, കൈക്കാരന്മാരായ സി.വി. തോമസ് ചെങ്ങളത്ത്, ജോസഫ് വര്‍ക്കി ഇടയോടിയില്‍, തോമസ് ആന്റണി തറപ്പേല്‍, പി.ആര്‍.ഒ. റ്റോമി ഇടയോടിയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ റ്റോമി മേപ്രത്ത് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.