താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു

Saturday 25 February 2017 9:27 pm IST

ആലപ്പുഴ: പഞ്ചായത്താഫീസില്‍ നടന്ന യോഗത്തില്‍ നിന്നും സപ്ലൈ ഓഫീസറും, റേഷനിങ് ഇന്‍സ്‌പെക്ടറും ഇറങ്ങിപ്പോയി. തുടര്‍ന്ന് തീരദേശ അംഗങ്ങള്‍സപ്ലൈ ഓഫീസ് ഉപരോധിച്ചു. പുന്നപ്ര തെക്കു പഞ്ചായത്ത് ഓഫീസില്‍ അവലോകനയോഗത്തില്‍ നിന്നാണ് ഇറങ്ങിപ്പോയത്. റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാലിസ്റ്റിലെ പോരായ്മകള്‍ പരിഹരിക്കാന്‍ വേണ്ടിയായിരുന്നു യോഗം കൂടിയത്. പ്രസിഡന്റ് എത്തിയില്ലെന്നാരോപിച്ചാണ് ഇവര്‍ ഇറങ്ങി പോയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഉഷാ ഫ്രാന്‍സിസ്, ബിന്ദുബിജു എന്നീ ബിജെപി അംഗങ്ങളും തീരദേശ അംഗങ്ങളായ കെ.എഫ്. തോബീയാസ്, കൃഷ്ണപ്രിയ, ലത, ഫൗസിയ നിസാര്‍, മേഴ്‌സി അലോഷ്യസ് എന്നീ യുഡിഎഫ് അംഗങ്ങളുമാണ് താലൂക്ക് സപ്ലൈ ഓഫീസറെ ഖേരാവോ ചെയ്തത്. ഉടന്‍ തന്നെ അര്‍ഹരായ എല്ലാ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കാര്‍ഡുടമകള്‍ക്കും മാനദണ്ഡമനുസരിച്ച് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് ഓഫീസറുടെ ഉറപ്പു ലഭിച്ച ശേഷമാണ് ഇവര്‍ പിരിഞ്ഞു പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.