സ്വര്‍ണ്ണഉരുളി ചെട്ടികുളങ്ങര അമ്മയ്ക്ക് സമര്‍പ്പിച്ച് ബേബി ശാമുവല്‍

Saturday 25 February 2017 9:29 pm IST

 

ബേബി ശാമുവല്‍ സമര്‍പ്പിച്ച സ്വര്‍ണ്ണ ഉരുളി ക്ഷേത്രമേല്‍ശാന്തി
എസ്.രമേശ്ബാബു ഏറ്റുവാങ്ങുന്നു.

ചെട്ടികുളങ്ങര: രണ്ടു പതിറ്റാണ്ടു മുന്‍പ് കുത്തിയോട്ടം സമര്‍പ്പിച്ച ചെട്ടികുളങ്ങര ദേവീ ഭക്തനായ കണ്ണമംഗലം തെക്ക് റോബിന്‍വില്ലയില്‍ ബേബി ശാമുവല്‍ നാല്‍പ്പത് പവന്റെ സ്വര്‍ണ്ണഉരുളി ദേവിക്ക് സമര്‍പ്പിച്ചു. ശിവരാത്രി നാളില്‍ രാവിലെയാണ് ഉരുളി ഭഗവതിയ്ക്ക് സമര്‍പ്പിച്ചത്.
ക്ഷേത്രമേല്‍ശാന്തി എസ്.രമേശ്ബാബു സ്വര്‍ണ്ണ ഉരുളി ഏറ്റുവാങ്ങി. ശ്രീകോവിലിനുളളില്‍ വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള സാളഗ്രാമവും ശ്രീചക്രവും ഇനി സ്വര്‍ണ്ണ ഉരുളിയിലാകും സൂക്ഷിക്കുക. കഴിഞ്ഞ വര്‍ഷം കണ്ണമംഗലം മഹാദേവര്‍ ക്ഷേത്രത്തിന് അലങ്കാരഗോപുരം നിര്‍മ്മിച്ചു നല്‍കിയതും മുംബൈയില്‍ ബിസിനസുകാരനായ ബേബി ശാമുവല്‍ ആയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.