പൊന്‍കുന്നം: രണ്ടാമത് പൊന്‍കുന്നം പുസ്തകമേള ഞായറാഴ്ച തുടങ്ങും. കേരളത്തിലെ പ്രമുഖ പ്രസാധകര് പങ്കെടുക്കുന്ന പുസ്തകമേള പുതിയകാവ് ഉത്സവഭാഗമായാണ് സംഘടിപ്പിക്കുന്നത്.
പൊന്‍കുന്നം എന്‍.എസ്.എസ്.യൂണിയന് ഹ്യൂമന്‍ റിസോഴ്സ് സെന്ററാണ് സംഘാടകര്‍. ക്ഷേത്രത്തിനു സമീപം എന്‍.എസ്.എസ്.യൂണിയന് ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് മൂന്നു വരെ രാവിലെ 9 മുതല്‍ രാത്രി ഏഴു വരെയാണ് പുസ്തകപ്രദര്‍ശനവും വില്‍പ്പനയും.
ഞായറാഴ്ച രാവിലെ 9ന് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് എം.എസ്.മോഹന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: