നെടുംകുന്നം: ഗ്രാമപഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗോപകുമാര്‍ നിര്‍വഹിച്ചു. വാഴൂര്‍ ബ്ലോക്കില്‍ നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രം അപ്ഗ്ര്ഡ് ചെയ്യാന്‍ തിരഞ്ഞെടുത്തു. ലാബ്, കിടപ്പുമുറി, രണ്ട് ഡോക്ടര്‍മാരുടെ സേവനം തുടങ്ങി ആധുനിക സജീകരണങ്ങളോടുകൂടിയ സേവനം ലഭ്യമാക്കുവാന്‍ ആര്‍ദ്രം പദ്ധതി ലക്ഷ്യമിടുന്നു. വൈ സ് പ്രസിഡന്റ് രാജമ്മരവീന്ദന് അദ്ധ്വക്ഷത വഹിച്ചു. ജോ ജോസഫ്, ലളിതാഭായി, എം.ജെ. ജോണ്‍, ശോഭാസതീഷ്, ഡോ. സ്മിത, ഡോ. ഷീല, മനോജ്, സജിത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: