അപേക്ഷ ക്ഷണിച്ചു

Saturday 25 February 2017 10:00 pm IST

കോട്ടയം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആംആദ്മി ബീമാ യോജന (ആബി)പദ്ധതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2015-16, 16-17 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പടെ) ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ. 1200 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷ ഫോറം അക്ഷയ കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷ പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രം, ആധാര്‍ നമ്പര്‍, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, പോളിസി സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം പൂരിപ്പിച്ച് 28നകം അക്ഷയ കേന്ദ്രത്തില്‍ നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.