കോട്ടയം: കേരള ക്ഷേത്രസംരക്ഷണ സമിതി കോട്ടയം താലൂക്ക് സമ്മേളനം മണര്‍കാട് ശ്രീഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. 10ന് നടക്കുന്ന വാര്‍ഷിക സമ്മേളനം മേഖലാ പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
കെഎസ്എസ് പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. മാതൃസമിതി സംസ്ഥാന പ്രസിഡന്റ് ശാന്താ.എസ്.പിള്ള മുഖ്യപ്രഭാഷണം നടത്തും. പി.എന്‍. രാമചന്ദ്രന്, എം.കെ. മുരളീധരന് എന്നിവര്‍ പ്രസംഗിക്കും. 11ന് സംഘടനാ സമ്മേളനത്തില്‍ ജില്ലാ രക്ഷാധികാരി പി.എന്‍. ശിവരാമന് നായര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി വി.എസ്. രാമസ്വാമി ഉദ്ഘാടനം ചെയ്യും.
ഭരണസമിതി തെരഞ്ഞെടുപ്പില്‍ കെ.പി. സഹദേവനും മാതൃസമിതി രൂപീകരണത്തില്‍ സലീലഭായിയും വരണാധികാരികളായിരിക്കും.
ബി.ആര്. ബാലകൃഷ്ണവാര്യര്‍, ടി.എന്‍. പ്രഭാകരന് നായര്‍, ടി.എന്‍. മന്മഥന്, എ.പി. അനില്‍കുമാര്‍, കിരണ്‍. കെ. ബാബു തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: