കോട്ടയം: മെത്രാന് കായലിലെ നെല്‍കൃഷി നശിപ്പിക്കുവാന്‍ ശ്രമിച്ച സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാഷണലിസ്റ്റ് കിസാന്‍ സഭ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒന്‍പത് വര്‍ഷമായി തരിശുകിടന്ന പാടശേഖരം ഏറ്റെടുത്ത് നെല്‍കൃഷി പുനരാരംഭിച്ചിരുന്നു. ഭൂമാഫിയയാണ് ബണ്ട് തകര്‍ത്ത് വിളവെടുപ്പാകാറായ കൃഷി നശിപ്പിക്കുവാന്‍ ശ്രമിച്ചതിന് പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി ഞാറപ്പറമ്പിലിന്റെ അദ്ധ്യതയില്‍ കൂടിയ യോഗം എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് റ്റി.വി. ബേബി, കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റിയാനിമറ്റം, ബിജോയ് പ്ലാത്താനം, ജോര്‍ജ്ജ് സക്കറിയ, ചെല്ലപ്പന് കൊച്ചുപുറ, ഔസേപ്പ് എം.ജെ. എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: