തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തെ സ്വാധീനിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയോ തെളിവെടുപ്പ് നടത്തുകയോ ചെയ്യുന്നതിന് മുന്‍പ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു വിവരം എവിടെ നിന്നാണ് കിട്ടിയതെന്ന് വ്യക്തമാക്കണം. അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്ക്കുമ്പോള് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനേ ഉപകരിക്കൂ. അത് വഴി അന്വേഷണം മുഖ്യമന്ത്രി ആഗ്രഹിക്കുന്ന തരത്തിലേക്ക് വഴി തിരിച്ചു വിടാനാണ് ശ്രമം.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന നിലപാടില്‍ നടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന ദൂരൂഹമാണ്. സമഗ്രവും സ്വതന്ത്രവുമായി കേസ് അന്വേഷിക്കാന്‍ പോലീസിനെ അനുവദിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: