ചെന്നൈ: തെന്നിന്ത്യന്‍ ഹാസ്യതാരം തവക്കള എന്ന വിളിപ്പേരുള്ള ബാബു (47) അന്തരിച്ചു. ചെന്നൈ വടപളനി സ്വദേശിയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. 40 വര്‍ഷത്തോളമായി സിനിമാരംഗത്തുള്ള ഇദ്ദേഹം മലയാളമുള്‍പ്പെടെ നിരവധി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
ചിത്രീകരണം നടക്കുന്ന ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയാണ് അവസാന ചിത്രം. തവക്കളയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. 1984ല്‍ ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത വനിതാ പോലീസിലായിരുന്നു ഇതിന് മുന്‍പ് അദ്ദേഹം മലയാളത്തില്‍ അഭിനയിച്ച ചിത്രം.
മുന്താണൈ മുടിച്ച് എന്ന തമിഴ്ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു തവക്കള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: