ത്യശൂര്‍:നിര്‍മാണ തൊഴിലാളികളുടെ ക്ഷേമ പെന്ഷന് മൂവായിരം രൂപയാക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്താന്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റെും ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകണമെന്നും അഖില ഭാരതീയ കണ്‍സട്രക്ഷന്‍ മസ്ദൂര്‍ മഹാസംഘ് ദേശിയ ജനറല്‍ സെക്രട്ടറി ജയന്ത്ദേശ് പാണ്ഡേ പറഞ്ഞു. നിര്‍മ്മാണ മസ്ദൂര്‍ സംഘം കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ ഏകദിന ശിബിരം തൃശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാസംഘ് ദക്ഷിണ ക്ഷേത്രസംഘടനാ സെക്രട്ടറി ഒ. ഗോപാലന് അദ്ധ്യക്ഷത വഹിച്ചു ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കെ. എന്‍. വിജയന്, തമിഴ്നാട് ജനറല്‍ സെക്രട്ടറി എസ്. സുന്ദര്‍രാജ്, കെ.ജി. രമാദേവി, കെ. കെ. വിജയന്, സി. വി. തമ്പാന്, കെ. മോഹന്‍ദാസ്, എം. കെ. ഉണ്ണികൃഷണന്, എം. പി. രാജീവന്, സേതുതിരുവെങ്കിടം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: