ശരീരം തളര്‍ന്ന തൊഴിലാളി അതിജീവനത്തിനായി കേഴുന്നു

Sunday 26 February 2017 9:13 pm IST

ഷാജി ദുരിതക്കിടക്കയില്‍

മുഹമ്മ: ഗുരുതരമായി പരിക്കേറ്റ് ശരീരം തളര്‍ന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി അതിജീവനത്തിനായി കേഴുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ ലോറന്‍സിന്റെ മകന്‍ ഫ്രാന്‍സീസ്(ഷിബു-42)ആണ് സുമനസുകളുടെ കനിവിനായി കേഴുന്നത്. 2003 മെയ് 21ന് പണിക്കിടെ വാര്‍ക്കല്‍ തട്ട് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷിബുവിന് പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ നിവര്‍ത്തിയില്ല.
വൃദ്ധരായ മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന നിര്‍ധന കുടുംബം ഷിബുവിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇയാള്‍ കിടപ്പായതോടെ ചികിത്സാ ചിലവിനും ഉപജീവനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വകകണ്ടെത്താന്‍ പറ്റാത്തവസ്ഥയാണ്.കലവൂര്‍ എസ് ബി ഐ ശാഖയില്‍ അക്കൗണ്ട് തുറന്നു.നമ്പര്‍: 20373865563. ഐഎഫ്എസ്‌സി: എസ്ബിഐഎന്‍ 0008622. ഫോണ്‍: 9142328376.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.