കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്‌

Sunday 26 February 2017 9:58 pm IST

വടക്കഞ്ചേരി: ദേശീയ പാത പന്നിയങ്കരക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. ശ്രീകൃഷ്ണപുരം സ്വദേശി രാമദാസന്‍ (60), കോയമ്പത്തൂര്‍ സ്വദേശി ഡോ.നാരായണന്‍കുട്ടി (63), പൊള്ളാച്ചി സ്വദേശി ഷണ്‍മുഖവേല്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പന്നിയങ്കരക്ക് സമീപമാണ് അപകടം സംഭവിച്ചത്.തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ പുറകില്‍ പുറകിലായി ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.