കഞ്ചാവുമായി പിടിയില്‍

Sunday 26 February 2017 10:01 pm IST

കുമളി: അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി കഞ്ചാവുമായി എത്തിയ രണ്ട് പേരെ പരിശോധനയില്‍ ഏക്‌സൈസ് വകുപ്പ് പിടികൂടി. എണറാകുളം തേവര നികര്‍ത്തില്‍ ചിന്നന്‍(57) ആണ് ആദ്യ കേസില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രണ്ടാമത്തെ കേസില്‍ വണ്ടിപ്പെരിയാര്‍ ഗ്രാമ്പി എസ്റ്റേറ്റ് ഫസ്റ്റ് ഡിവിഷന്‍ ഏഴുമുറിലയത്തില്‍ മുരുകന്‍(46) എന്നയാളെ 50 ഗ്രാംകഞ്ചാവുമായി ആണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസില്‍ കമ്പത്ത് നിന്നും കുമളിയ്ക്ക് കൊണ്ട് വരുന്ന വഴിയാണ് ഇരുവരും പിടിയിലായത്. പിടിയിലായ ചിന്നന്‍ എറണാകുളം കേന്ദ്രീകരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ് കുമാര്‍ ഡി, വിപിന്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, ജോസിവര്‍ഗീസ്, ജിജി കെ. ഗോപാല്‍, സജീവ്, അന്‍സാര്‍, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.