കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Sunday 26 February 2017 10:02 pm IST

നെടുങ്കണ്ടം: രണ്ട് കേസുകളിലായി എക്‌സൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. രാവിലെ 12.30 ന് ഉപ്പുതറ മാട്ടുക്കട്ട മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ മാട്ടുക്കട്ട ആനവയലില്‍വീട്ടില്‍ മുരളിധരന്‍നായര്‍(58) ആണ് ആദ്യം പിടിയിലാകുന്നത്.  കമ്പംമെട്ട് ചെക്കുപോസ്റ്റില്‍ ഉച്ചകഴിഞ്ഞ് 2.30നു നടത്തിയ പരിശോധനയില്‍ തമിഴ്‌നാട് പെരിയകുളം സ്വദേശിയായ മുരുകന്‍(65) എന്നയാളുമാണ് പിടിയിലായത്. മുരുകന്റെ കയ്യില്‍ നിന്നും 50 ഗ്രാം കഞ്ചാവും, മുരളിധരന്‍നായരുടെ കയ്യില്‍ നിന്നും 25 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇരുവരര ും സ്വന്തം ആവശ്യത്തിനു കമ്പത്തുനിന്നും വാങ്ങിയെന്നാണ് എക്‌സൈസിനു മൊഴി നല്‍കിയിരിക്കുന്നത്. നെടുങ്കണ്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഘുനാഥന്‍നായര്‍, കെ.ആര്‍ ബാലന്‍, എന്‍.വി ശശിന്ദ്രന്‍, സജിത്കുമാര്‍, ഷിയാദ്,സുരേഷ്, റെജി ജോര്‍ജ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.