കണ്ണൂര്‍: കണ്ണൂര്‍ പടന്നപ്പാലത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ വീട്ടില്‍ മറവി രോഗികള്‍ക്ക് പകല്‍ വിശ്രമ കേന്ദ്രത്തില്‍ താമസിക്കാന്‍ അവസരം. രണ്ടുമാസമായി പ്രവര്‍ത്തിച്ചു വരുന്ന തണല്‍വീട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്രം ഭാരവാഹികള്‍ പറഞ്ഞു. രോഗികളെ രാവിലെ വീട്ടില്‍വന്ന് കൊണ്ടു പോവുകയും വൈകുന്നേരം തിരിച്ചു വിടുകയും ചെയ്യും. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം, മാനസിക-ശാരീരിക പരിപാലനം,സൗജന്യ ഭക്ഷണം, വിനോദ പരിപാടികള്‍ എന്നിവ കേന്ദ്രത്തില്‍ നിന്നും സൗജന്യമായി ലഭ്യമാക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 04972 708118, 9946740476 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: