വടകര: മണിയൂര്‍ കുന്നത്തുകര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി മണീയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ക്ഷേത്രകമ്മിറ്റി അനുവാദത്തോടെ നിര്‍മ്മിച്ച ഭണ്ഡാരമാണ് പയ്യോളി പോലീസിനെ കാഴ്ചക്കാരായി നിര്‍ത്തി ഒരു സംഘം ക്രിമിനലുകള്‍ തകര്‍ത്തത്. പോലീസ് അകമ്പടിയോടെ എത്തിയ സംഘം ചര്‍ച്ചക്കിടെ അപ്രതീക്ഷിതമായി ഭണ്ഡാരം തകര്‍ക്കുകയായിരുന്നു.
പയ്യോളി എസ്ഐ അക്രമികള്‍ക്ക് കൂട്ടുനിന്നതായും വിശ്വാസികള്‍ ആരോപിച്ചു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഭക്തജനങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ബിജെപി മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു.
രജീഷ് മാങ്ങില്കൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദിലീപന് ചെരണ്ടത്തൂര്‍, ഉമേഷ് കുറുന്തോടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: