കയ്യൂര്‍ പള്ളംമാക്കല്‍, നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ദേവീക്ഷേത്രങ്ങളില്‍ ഉത്സവം നാളെ മുതല്‍

Sunday 26 February 2017 10:17 pm IST

പാലാ: കയ്യൂര്‍ പള്ളംമാക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം നാളെ ആരംഭിക്കും. സുധാകരന്‍ തന്ത്രികള്‍, ബിജോ ശാന്തി എന്നിവര്‍ നേതൃത്വം നല്‍കും. നാളെ രാവിലെ 6ന് മഹാഗണപതിഹോമം, 9ന് പന്തീരടി പൂജ, 10ന് പൊങ്കാല, 11.30ന് പൊങ്കാല സമര്‍പ്പണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.15ന് ദീപാരാധനയും ദീപക്കാഴ്ചയും, രാത്രി 8 മുതല്‍ ഡാന്‍സ്, 9ന് ബാലെ. മാര്‍ച്ച് 1ന് രാവിലെ 11ന് മൂലരക്ഷസില്‍ വിശേഷാല്‍ പൂജ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.15ന് ദീപാരാധന, 7ന് ഭജന. 2-ാം തീയതി രാവിലെ 8.30 മുതല്‍ കാവടി കുംഭകുടഘോഷയാത്ര, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.45 ന് താലപ്പൊലി, ഗരുഡന്‍പറവ, 7ന് ഭജന, 8.30ന് ഡാന്‍സ്, 9ന് തിരുവാതിരകളി, 10ന് ആല്‍ത്തറയില്‍ നിന്ന് താലവും എതിരേല്‍പ്പും, 10.30ന് ഗാനമേള, 12ന് വടക്കുപുറത്ത് വലിയകുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍. നെച്ചിപ്പുഴൂര്‍ ഇളപൊഴുത് ദേവീക്ഷേത്രത്തിലെ ഉത്സവം നാളെ ആരംഭിക്കും. നാളെ വൈകിട്ട് 6.45ന് ഭജന, 7.30ന് തിരുവാതിരകളി, 8.30ന് ഡാന്‍സ്, 9ന് നാടന്‍പാട്ട്, മാര്‍ച്ച് 1ന് വൈകിട്ട് 6.30ന് ദീപാരാധന, 7ന് ശാസ്ത്രീയ നൃത്തം, 9ന് നാടന്‍പാട്ടുകുള്‍. 2ന് വൈകിട്ട് 6ന് താലപ്പൊലി ഘോഷയാത്ര, 8.30ന് താലപ്പൊലി എതിരേല്‍പ്പ്, 10ന് കൊട്ടപ്പാട്ട് പതിയുണര്‍ത്തല്‍, 1ന് ആറാട്ട്. 3ന് രാവിലെ 7 മുതല്‍ മുടിവിളക്കുകള്‍, 12 മുതല്‍ അന്നദാനം, ഉച്ചക്ക് 1ന് ആറാട്ടുപുറപ്പാട്, 2ന് ആറാട്ട് എതിരേല്‍പ്പ്, കാളപ്പതിയില്‍ തേങ്ങ ഉടയ്ക്കല്‍ വഴിപാട്, 3.30ന് അരിയേറ് വഴിപാട് എന്നിവയാണ് പ്രധാന പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.