പുതിയകാവ് ദേവിക്ഷേത്രത്തില്‍ കൊടിയേറി

Sunday 26 February 2017 10:28 pm IST

പൊന്‍കുന്നം:പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നലെ വൈകിട്ട് കൊടിയേറി. തന്ത്രി കുരുപ്പക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റു നിര്‍വഹിച്ചു. മേല്‍ശാന്തി വാരണംകോട്ടില്ലം പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികനായി. കലാപരിപാടികളുടെ ഉദ്ഘാടനം പൊന്‍കുന്നം എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്റ് എം.എസ്.മോഹന്‍ നിര്‍വഹിച്ചു. നേരത്തേ ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗമന്ദിരത്തില്‍ നിന്ന് കൊടിയെഴുന്നള്ളിപ്പ് നടന്നു. കരയോഗത്തിനു വേണ്ടി പ്രസിഡന്റും ദേവസ്വം പ്രസിഡന്റുമായ ആര്‍.സുകുമാരന്‍ നായര്‍ കൊടിക്കൂറ സമര്‍പ്പിച്ചു. സ്വീകരണച്ചടങ്ങില്‍ എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്റ് എം.എസ്.മോഹന്‍, സെക്രട്ടറി പി.ജി.ജയചന്ദ്രകുമാര്‍, ദേവസ്വം സെക്രട്ടറി കെ.എസ്.ജയകൃഷ്ണന്‍ നായര്‍, യൂണിയന്‍ കമ്മറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.തിങ്കളാഴ്ച 1ന് ഉത്സവബലിദര്‍ശനം, 2.30ന് വണ്‍മാന്‍ മ്യൂസിക് ഷോ, രാത്രി 7ന് അണിമ ലക്ഷ്മിയുടേയും ആദിത്യ ബിനുവിന്റേയും നൃത്തഅരങ്ങേറ്റം, 7.30ന് ചലച്ചിത്രഗായകന്‍ വിധുപ്രതാപിന്റെ ഭക്തിഗാനമേള എന്നിവ നടക്കും. മാര്‍ച്ച് മൂന്നിന് കുംഭഭരണി നാളിലാണ് കുംഭകുടവും ആറാട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.