മുണ്ടക്കയം: ബസ് സ്റ്റാന്റില്‍ നിന്നും കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ബാഗ് മോഷണം പോയി. എരുമേലി ഡിപ്പോയിലെ ഡ്രൈവര്‍ പമ്പാവാലി സ്വദേശി കെ.എസ് രാജേഷിന്റെ ബാഗാണ് ഇന്നലെ ബസില്‍ നിന്നും മോഷണം പോയത്. 1200 രൂപ എടിഎം കാര്‍ഡ് ഡ്യൂട്ടിപാസ്, ടിക്കറ്റ് മെഷിന്റെ ചാര്‍ജര്‍ എന്നിവ ബാഗില്‍ ഉണ്ടായിരുന്നതായി രാജേഷ് പറഞ്ഞു. ബാഗ് മോഷണം പോയതായി രാജേഷ് മുണ്ടക്കയം പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: