ഇന്ത്യ ആകാശ് മിസൈല്‍ വീണ്ടും പരീക്ഷിച്ചു

Monday 28 May 2012 3:43 pm IST

ബലേശ്വര്‍: ഇന്ത്യ ഇന്ന്‌ രണ്ട്‌ ആകാശ്‌ മിസൈലുകള്‍ കൂടി വിജയകരമായി പരീക്ഷിച്ചു. അഞ്ച്‌ ദിവസത്തിനുള്ളില്‍ മൂന്ന്‌ മിസൈലുകളാണ് ആണ്‌ ഇന്ത്യ പരീക്ഷിച്ചിരിക്കുന്നത്‌. ഒറീസയിലെ ചണ്ഡിപ്പൂരിലാണ്‌ പരീക്ഷണം നടത്തിയത്‌. കരയില്‍ നിന്ന്‌ കരയിലേക്ക്‌ അയക്കുന്ന ഈ മിസെയിലിന്‌ അറുപത്‌ കിലോഗ്രാം ഭാരമുള്ള യുദ്ധ ഉപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്‌. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ഭൂതല-വ്യോമ മിസൈലാണ്‌ ആകാശ്‌. 1990 ലാണ്‌ ഇന്ത്യ ആകാശ്‌ മിസെയില്‍ പദ്ധതി തുടങ്ങിയത്‌. രണ്ട്‌ ദിവസം മുന്‍പായിരുന്നു ആകാശിന്റെ ആദ്യ പരീക്ഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.