തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് സംഘ് മാര്‍ച്ച 1, 2, 3 തീയതികളില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തും.
അതിന് മുന്നോടിയായി ഈ 27, 28 തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ വാഹനപ്രചാരണപരിപാടി സംഘടിപ്പിക്കും. ഇന്ന് രാവിലെ 8.30 ന് സംഘ് സംസ്ഥാന പ്രസിഡന്റ് കെ.ഗോപിനാഥന് നായര്‍ തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്സ് നടയില്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
സമരപരിപാടികളില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പങ്കെടുക്കണമെന്നു ജനറല്‍ സെക്രട്ടറി വി.അശോകന് നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: