ന്യൂദല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ പൊതുമേഖലാ ബാങ്കുകളാണ് ഇതില്‍ പങ്കെടുക്കുന്നത്.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) കീഴിലുള്ള ഒമ്പതോളം യൂണിയനുകളാണ് സമരം നടത്തുന്നത്.
എന്നാല്‍ ഭാരതീയ മസ്ദൂര്‍ സംഘിന്റെ കീഴിലുള്ള നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സ്, നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകള്‍ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: