സച്ചിന് സംശയമില്ല, കോഹ്‌ലിയും സംഘവും തിരിച്ചടിക്കും

Friday 16 June 2017 6:34 am IST

ന്യൂഡല്‍ഹി: ഒരു പരാജയത്തിന്റെ ആഘാതത്തില്‍ ആണ്ടു പോകാതെ വിജയത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ടീം ഇന്ത്യയോട് സച്ചിന്‍ ടെല്‍ഡുല്‍ക്കറിന്റെ ആഹ്വാനം. ഇന്നലെ ന്യൂഡല്‍ഹി മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സച്ചിന്‍. ഒരു പരാജയം എന്നാല്‍ എല്ലാം അവസാനിച്ചു എന്ന് അര്‍ഥമില്ല. പരമ്പര നഷ്ടമായി എന്ന രീതിയില്‍ വിചാരിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം തകര്‍ക്കും. പരമ്പര നേടാനുള്ള സാധ്യതകള്‍ ഇപ്പോഴും തുറന്നു കിടക്കുകയാണ്. അത് പരമാവധി മുതലെടുക്കുകയാണ് വേണ്ടത്, സച്ചിന്‍ പറഞ്ഞു. പരാജയം കളിയുടെ ഭാഗമാണ്. എന്നാല്‍ നമ്മുടെ ടീമില്‍ എനിക്കു വിശ്വാസമുണ്ട്. അവര്‍ അതി കഠിനമായി പരിശ്രമിച്ച് മത്സരത്തിലേക്കു തിരിച്ചു വരും. ഓസീസ് ടീമിനും ഇതു നന്നായി അറിയാം. കോഹ്്‌ലിയും കൂട്ടരും തിരിച്ചടിച്ച് കടുത്ത പോരാട്ടം കാഴ്ചവെയ്ക്കും എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. കളിക്കാര്‍ക്കു മാത്രമല്ല, ഒരു ടീമിനും നല്ല സമയവും മോശം സമയവും ഉണ്ടാവും. ഒറ്റ ദിവസത്തെ മോശം പ്രകടനത്തില്‍ നിരാശപ്പെടാതെ, തിരിച്ചു വരാനുന്‍ ശ്രമിക്കുമ്പോഴാണ് ക്രിക്കറ്റ് ആവേശകരമാവുന്നത്, സച്ചിന്‍ ഓര്‍മിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.