ഫാസ്റ്റ് ഫുഡ് സംസ്‌കാരം മലയാളികളെ രോഗികളാക്കുന്നു: മന്ത്രി

Sunday 26 February 2017 11:19 pm IST

തിരുവനന്തപുരം: ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണ് മലയാളികളെ രോഗാധുരരാക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഒാഫ് ആയുവേദയുടെ ആഭിമുഖ്യത്തില്‍ മെഡിമിക്‌സ് നിര്‍മ്മാതാക്കളായ ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രോഡക്‌സിന്റെ സഹകരണത്തോടെ ഡോ. വി.പി. സിദ്ധന്‍ സ്മാരക അഖില കേരള ആയുര്‍വേദ പ്രബന്ധ രചനാ മത്സരത്തിന്റെ സമ്മാനദാനവും ഡോ. വി.പി. സിദ്ധന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളില്‍ ഒരു മാസം 100 അവയവദാന ശസ്ത്രക്രീയകളാണ് നടക്കുന്നത്. ആയുര്‍വേദത്തിന്റെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തി അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ പ്രചരിപ്പിച്ച വ്യക്തിയാണ് ഡോ. വി.പി. സിദ്ധന്‍. അദ്ദേഹം സ്ഥാപിച്ച മെഡിമിക്‌സിലൂടെ ആയുര്‍വേദം ലോക അതിര്‍വരമ്പുകള്‍ കടന്നെന്നും മന്ത്രി പറഞ്ഞു. ജീവിത ശൈലി രോഗങ്ങള്‍ ആയുര്‍വേദത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജിലെ അഞ്ജന. ജെ, രണ്ടാംസ്ഥാനം നേടിയ പറശ്ശിനികടവ് ആയുര്‍വേദ കോളേജിലെ നിമിഷ. എം.പി, മൂന്നാം സ്ഥാനം നേടിയ കോട്ടയ്ക്കല്‍ വി.പി.എസ്.വിയിലെ നജ്മമോള്‍ എന്നിവര്‍ക്ക് മന്ത്രി സമ്മാനം നല്‍കി. സ്പാ രക്ഷാധികാരി പി.കെ. മോഹന്‍ലാല്‍ മുഖ്യാതിഥിയായി, പ്രസിഡന്റ് ബിജുകുമാര്‍, ഡോ. കെ. ജോസ്‌കുമാര്‍, വി.പി. സുഗതന്‍, സംസ്ഥാന ആയുര്‍വേദ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. എന്‍. വിമല, ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ സി. ഉഷാകുമാരി, ഡോ. എസ്. പ്രസന്നന്‍, ഡോ. ഷാജി വിത്സന്‍, ഡോ. സീമ രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.