നിയോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): കിരീട പ്രതീക്ഷയുളള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യുറോപ്പ ലീഗ് പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പില്‍ ഭാഗ്യം തുണയായി.താരതമ്യേന ദുര്‍ബലരായ റഷ്യയുടെ റോസ്തോവിനെയാണ് അവര്‍ക്ക് പ്രീക്വാര്‍ട്ടറില്‍ എതിരാളികളായി കിട്ടിയത്.
റോസ്തോവിനെ അനായാസം മറികടന്ന് അടുത്ത റൗണ്ടില്‍ കടക്കാമെന്ന പ്രതീക്ഷയിലാണ് ജോസ് മൗറീനോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഫ്രഞ്ച് ടീമായ സെന്റ ഏറ്റീനിയെ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാട്ടറിലെത്തിയത്.
ആദ്യ പാദ മത്സരത്തിനായി മാഞ്ച്്സ്റ്റര് യൂണൈറ്റഡ് വ്യാഴാഴ്ച റഷയിലേക്ക് തിരക്കും.മാര്‍ച്ച് 9 ന് ആദ്യപാദവും മാര്‍ച്ച് 11 രണ്ടാം പാദ മത്സരവും നടക്കും.
കിരീട പ്രതീക്ഷയുളള ടീമുകളില്‍ ഒന്നായ എ.എസ്.റോമ പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബായ ലിയോണുമായി മാറ്റുരയ്ക്കും.
മറ്റൊരു പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജര്‍മന്‍ ക്ലബുകളായ ഷാല്‍ക്കെയും ബോറൂഷ്യയും ഏറ്റുമുട്ടും.സെല്‍റ്റ വിഗോ ക്രാസ്നോദറെയും ഡച്ച് ടീമായ അയാക്സ് എഫ്.സി കോപ്പന്ഹേഗിനെയും എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: