ഊട്ടി: ഊട്ടിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മണ്ണാര്‍ക്കാട് തച്ചനാട്ടുകര പാലോട് പാറക്കല്ലില്‍ സുലൈഖ, ജസീല, ഇവരുടെ സഹോദരന് അബ്ദുള്‍ മജീദിന്റെ ഒന്നരവയസുള്ള മകള്‍ യാസിറ എന്നിവരാണ് മരിച്ചത്.
ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍. ഊട്ടിക്കും ഗൂഢല്ലൂരിനും ഇടയില്‍ മുപ്പത്തിയൊന്നാം ഹെയര്‍പിന്‍ വളവില്‍ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ പത്ത് പേരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: