സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

Monday 28 May 2012 4:39 pm IST

ന്യദല്‍ഹി: സി,ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു. 80.19 ശതമാനമാണ്‌ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.69 ശതമാനം കുറവാണിത്‌. പെണ്‍കുട്ടികളാണ്‌ വിജയശതമാനത്തില്‍ മുന്നില്‍. 86.21 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 75.80 ആണ്‌. മേഖലാടിസ്ഥാനത്തില്‍ ചെന്നൈയാണ്‌ മറ്റ്‌ മേഖലകളെ പിന്തള്ളി വിജയശതമാനത്തില്‍ ഒന്നാമത്‌. ചെന്നൈ മേഖലയില്‍ നിന്നും പരീക്ഷയെഴുതിയ 90.59 ശതമാനം കുട്ടികളാണ്‌ വിജയിച്ചത്‌. 8,15, 749 കുട്ടികളാണ്‌ ഇക്കുറി പരീക്ഷയെഴുതിയത്‌. പരീക്ഷാഫലം സി.ബി.എസ്‌.ഇ വെബ്സൈറ്റില്‍ ലഭ്യമാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.