പയ്യന്നൂര്‍ : മലബാര്‍ മേഖല അണ് എയ്ഡഡ് സ്കൂള്‍ അസോസിയേഷന് നടത്തിയ ഉത്തര മലബാര്‍ അണ് എയ്ഡഡ് സ്കൂള്‍ കലോത്സവത്തില്‍ 193 പോയിന്റ് നേടിയ എടാട്ട് എസ് എന്‍ ഇംഗ്ലീഷ് സ്കൂളിന് ഓവറോള്‍ കിരീടം . 191 പോയിന്റ് കരസ്ഥമാക്കിയ കേംബ്രിഡ്ജ് ഇംഗ്ലീഷ് സ്കൂള്‍ ചെറുവത്തുറിനാണ് രണ്ടാംസ്ഥാനം. 154 പോയിന്റുകളോടെ എസ്എന്‍ കിംഗ് വുഡ് സ്കൂള്‍ മാടായിപ്പാറ മൂന്നാംസ്ഥാനം നേടി. കെജി വിഭാഗത്തില്‍ 35 പോയിന്റ് വീതം നേടിയ എസ്എന്‍ എടാട്ടും ടിഎസ്ടിഎസ് നടക്കാവും ഒന്നാംസ്ഥാനം പങ്കുവെച്ചു. കേംബ്രിഡ്ജ് സ്കൂള്‍ ചെറുവത്തൂര്‍ 33പോയിന്റോടെ രണ്ടാം സ്ഥാനവും 28 പോയിന്റ് വീതം നേടിയ മാതമംഗലം പബ്ലിക് സ്കൂള്‍, എസ്എന്‍ വിദ്യാലയം തൃക്കരിപ്പൂര്‍, എസ്എന്‍ കിംഗ് വുഡ് മാടായിപ്പാറ എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. എല്‍പി വിഭാഗത്തില്‍ 81പോയിന്റ് നേടിയ എസ് എന്‍ എടാട്ടിനു തന്നെയാണ് ഒന്നാംസ്ഥാനം. 78 പോയിന്റ് നേടിയ കേംബ്രിഡ്ജ് സ്കൂളും 72 പോയിന്റ് നേടിയ ടിഎസ്ടിഎസ് നടക്കാവും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. എസ്എന്‍ കിംഗ് വുഡ് 56 പോയിന്റും കേംബ്രിഡ്ജ് ഏച്ചൂര്‍ 53 പോയിന്റും വിദ്യാമന്ദിര്‍ പയ്യന്നൂര്‍ 33 പോയിന്റും എസ് എന്‍ തൃക്കരിപ്പൂരും കരക്കക്കാവ് കാലിക്കടവും 31 പോയിന്റ് വീതവും നേടി. യുപി വിഭാഗത്തില്‍ 77 പോയിന്റോടെ എസ്എന്‍ എടാട്ട് ഒന്നും 70 പോയിന്റുകളോടെ എസ്എന്‍ കിംഗ് വുഡ് മാടായിപ്പാറ രണ്ടും 60 പോയിന്റോടെ കേംബ്രിഡ്ജ് ചെറുവത്തൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: