ചിതാഭസ്മ നിമഞ്ജന യാത്രയ്ക്ക് നാളെ ജില്ലയില്‍ സ്വീകരണം : ശശികല ടീച്ചര്‍ പ്രസംഗിക്കും

Monday 27 February 2017 8:49 pm IST

കണ്ണൂര്‍: പാലക്കാട് കഞ്ചിക്കോട് സിപിഎമ്മുകാര്‍ ചുട്ടു കൊന്ന ബിജെപി പ്രവര്‍ത്തക വിമലാ ദേവിയുടെ ചിതാഭസ്മവും വഹിച്ചുകൊണ്ട് മഹിളാ മോര്‍ച്ച നടത്തുന്ന നിമഞ്ജന യാത്രയ്ക്ക് നാളെ കണ്ണൂരില്‍ സ്വീകരണം നല്‍കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖല യാത്രയാണ് നാളെ ജില്ലയിലെത്തുന്നത്. ഉച്ചക്ക് 2.30 ന് മട്ടന്നൂരില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് 3.30 ന് തലശ്ശേരിയിലും 5.30 ന് കണ്ണൂരിലും സ്വീകരണം നല്‍കും. തലശ്ശേരി,കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പ്രസംഗിക്കും. 2 ന് രാവിലെ 10.30 ന് പയ്യന്നൂരിലും യാത്രയ്ക്ക് സ്വീകരണം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.