ന്യൂദല്‍ഹി: രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.പി.എം നടത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി. ബര്ദന് പറഞ്ഞു. മണിക്കെതിരേ നടപടിയെടുക്കണമെന്നും ബര്ദന് ആവശ്യപ്പെട്ടു.
ആദ്യമായിട്ടാണ് സി.പി.ഐ ദേശീയ നേതൃത്വം മണിയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കുന്നത്. സി.പി.എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രികരിക്കാനാണ് ചില മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും ബര്ദന് കുറ്റപ്പെടുത്തി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇത് ചൂഷണം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്.
പോലീസിന് ആരുടെ പേര്‍ക്കും കേസെടുക്കാമെന്നും പോലീസിന്റെ ഇത്തരം നടപടികള്‍ക്ക് താന്‍ തന്നെ ഇരയായിട്ടുണ്ടെന്നും ബര്ദന് പറഞ്ഞു. മണിയുടെ വിവാദവാക്കുകള്‍ ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: