കുട്ടനാട്: നെടുമുടി കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്ന് കൊടിയേറും. മാര്‍ച്ച് ഏഴിനു ആറാട്ടോടെ സമാപനം. ഇന്ന് രാവിലെ 11.30ന് തന്ത്രി പുതുമന ഇല്ലത്ത് ശ്രീധരന് നമ്പൂതിരിയുടെയും മേല്‍ശാന്തി മണിക്കുട്ടന് ശര്‍മയുടെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. ആറാം തീയതി വരെ ദിവസവും രാവിലെ എട്ടിനു കടവില്‍ ആറാട്ട്, താലപ്പൊലി. ഭരണി വിളക്ക്. ശിവഭൂതനൃത്തം, പെരുമ്പറമേളം, 10നു പള്ളിവേട്ട. ഏഴിനു വൈകിട്ട് ആറിന് ആറാട്ട് പുറപ്പാട്, 9.30ന് ആറാട്ട് വരവ്, 12നു കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: