തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ജില്ലകളിലെ ആറ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
ത്യശൂര്‍, മലപ്പുറം, കോഴിക്കോട്, ജില്ലകളിലെ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മൂന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭാ താലൂക്ക് ഓഫീസുകളില്‍ 25ന് പ്രസിദ്ധീകരിച്ചു.
പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിലവിലെ വോട്ടര്‍പട്ടിക www.lsgelection.kerala.gov.in/eroll ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: