വള്ളിച്ചിറ പിഷാരുകോവില്‍ ഉത്സവം നാളെ തുടങ്ങും

Monday 27 February 2017 9:23 pm IST

പാലാ: വള്ളിച്ചിറയുടെ ദേശാധിപത്യക്ഷേത്രമായ പിഷാരുകോവില്‍ ദേവീക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 1 മുതല്‍ 5 വരെ തീയതികളിലായി നടക്കുമെന്ന് ഉത്സവകമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുടിയേറ്റ്, കാര്‍ത്തിക പൊങ്കാല, പൂമൂടല്‍, ദേശവിളക്ക്, സംഗീതസദസ്സ്, തിരുവാതിര, ഓട്ടന്‍തുള്ളല്‍, താലപ്പൊലി ഘോഷയാത്ര, സമൂഹപ്പറ, ദീപക്കാഴ്ച, മാനസജപലഹരി, ഗാനമേള എന്നിവയാണ് ഇത്തവണത്തെ പ്രധാന പരിപാടികള്‍. കൂടാതെ പുതുതായി രൂപീകരിച്ച ദുര്‍ഗ്ഗഭദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും സൊസൈറ്റി നിര്‍മ്മിച്ചുനല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാനവും ഉത്സവത്തോടനുബന്ധിച്ചു നടക്കും. ഒന്നാം ഉത്സവദിവസമായ മാര്‍ച്ച് ഒന്നിന് രാവിലെ 7.30ന് പുരാണപാരായണം, തുടര്‍ന്ന് നാരായണീയപാരായണം, വൈകിട്ട് 7ന് ദുര്‍ഗ്ഗഭദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും സൊസൈറ്റി നിര്‍മ്മിച്ചുനല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ദാനവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ ഉത്സവാഘോഷകമ്മറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ശിവവിലാസ് അദ്ധ്യക്ഷതവഹിക്കും. മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ വിശുദ്ധാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുവായൂര്‍ അമരപ്രഭു പുരസ്‌കാരം നേടിയ സരസ്വതിയമ്മടീച്ചറെ ചടങ്ങില്‍ ആദരിക്കും. രാത്രി 7.45ന് മുടിയേറ്റ് കേളികൊട്ട്. 8.30ന് ഭദ്രാദേവിക്ക് പൂമൂടല്‍, 10.30ന് തിരുമറയൂര്‍ ശ്രീഭദ്രാ മുടിയേറ്റ് സംഘം അവതരിപ്പിക്കുന്ന മുടിയേറ്റ്. മാര്‍ച്ച് 2ന് വൈകിട്ട് 7ന് ദുര്‍ഗ്ഗാദേവിക്ക് പൂമൂടല്‍, 8.15ന് ഐഷ ജഗദീഷ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 10ന് വള്ളിച്ചിറ ദുര്‍ഗ്ഗഭദ്ര കലാവേദി അവതരിപ്പിക്കുന്ന തിരുവാതിര. മാര്‍ച്ച് 3ന് രാവിലെ 8.30ന് കാണിക്കമണ്ഡപത്തില്‍ പ്രത്യേക പൂജ, തുടര്‍ന്ന് എസ്എന്‍ഡിപി മന്ദിരം, മുറിഞ്ഞാറ ജംങ്ഷന്‍, കാണിക്കമണ്ഡപം, ഇല്ലിക്കല്‍ എന്നിവിടങ്ങളില്‍ സമൂഹപ്പറ, തുടര്‍ന്ന് കുംഭകുടം എഴുന്നള്ളത്ത്, 12.30ന് കുംഭകുടം അഭിഷേകം, വൈകിട്ട് 6.30ന് വിളക്കിനെഴുന്നള്ളിപ്പ്, 7.15ന് ഭഗവതിസേവ, 7.30ന് ഭദ്രാദേവിക്ക് പൂമൂടല്‍, 8.15ന് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന മാനസ ജപലഹരി. മാര്‍ച്ച് 4ന് രാവിലെ 8.30ന് കാര്‍ത്തിക പൊങ്കാല, 12.10ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 7ന് ചരിത്രപ്രസിദ്ധമായ ദേശവിളക്ക്. 7.15ന് പാണ്ടിമേളം, 8ന് ദുര്‍ഗ്ഗാദേവിക്ക് പൂമൂടല്‍. മാര്‍ച്ച് 5ന് രാവിലെ 10.30ന് കാഴ്ചശ്രീബലി, ഉച്ചകഴിഞ്ഞ് 3.30ന് താമരക്കുളം ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 4ന് താമരക്കുളം ജംഗ്ഷനില്‍ സമൂഹപ്പറ, 6.30ന് താലപ്പൊലി ഘോഷയാത്ര. 7ന് കോവില്‍പ്പാടത്ത് ദീപക്കാഴ്ച, വെടിക്കെട്ട്, രാത്രി 9ന് ഗാനമേള. പത്രസമ്മേളനത്തില്‍ ഉത്സവാഘോഷക്കമ്മറ്റി പ്രസിഡന്റ് എസ്. ഉണ്ണികൃഷ്ണന്‍ ശിവവിലാസ്, ജനറല്‍ കണ്‍വീനര്‍ ഐ.ഡി. സോമന്‍ ഇഞ്ചാനാല്‍, വൈസ് പ്രസിഡന്റ് അജയന്‍ കെ.എസ്. കൊല്ലംപറമ്പില്‍, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ. ശശികുമാര്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍മാരായ അരവിന്ദ് ഉണ്ണികൃഷ്ണന്‍, പി.കെ. വിശ്വനാഥന്‍, മീഡിയ കണ്‍വീനര്‍ സജി വേലംമാക്കില്‍, വി.എസ്. സജികുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. അജിത്കുമാര്‍, ജനറല്‍ സെക്രട്ടറി ബൈജു കാനാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.