പൊതുജനസേവന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Friday 16 June 2017 4:57 am IST

കാസര്‍കോട്:പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുളള (ഇന്നവേഷന്‍സ്) മുഖ്യമന്ത്രിയുടെ 2016 ലെ അവാര്‍ഡുകള്‍ക്കുളള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ പൊതുജന സേവനമികവിനുളള അംഗീകാരമായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പബ്ലിക് സര്‍വ്വീസ് ഡെലിവറി, ഡെവലപ്പ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍, പ്രൊസീഡ്വറല്‍ ഇന്റര്‍വെന്‍ഷന്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.അപേക്ഷകള്‍ മാര്‍ച്ച് 31 നകം ഡയറക്ടര്‍ ജനറല്‍, ഐഎംജി എന്ന മേല്‍ വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2304229, 9447037239, 9847731678 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.